
ദോഹ: 50രാജ്യങ്ങളിൽ നിന്നുള്ള 300-ലധികം ഗവേഷകരുടെ പങ്കാളിത്തത്തോടെ, ഓറിയന്റലിസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ ആദ്യ പതിപ്പിന് ദോഹയിൽ തുടക്കമായി.സന്തുലിതമായ നാഗരിക ഇടപെടലിലേക്ക്' എന്ന പ്രമേയത്തിൽ നടക്കുന്ന
ഓറിയന്റലിസത്തെക്കുറിച്ചുള്ള സമ്മേളനം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ ഉദ്ഘാടനം ചെയ്തു. സംവേദനക്ഷമതയില്ലാതെ ആഴത്തിലുള്ളതും ഗൗരവമേറിയതുമായ ബൗദ്ധിക ചർച്ചകൾക്ക് സുരക്ഷിതമായ ഇടം സൃഷ്ടിക്കുന്നതിനാണ് ഇന്ന് നമ്മൾ കണ്ടുമുട്ടുന്നത്." ജനകീയ വികാരത്തിനും പ്രത്യേക സാഹിത്യ നിരൂപണത്തിനും ഇടയിൽ ഒരു ബൗദ്ധിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിലൂടെ, ടോൾസ്റ്റോയ് തന്റെ പ്രശസ്ത ഇതിഹാസമായ "യുദ്ധവും സമാധാനവും" സൃഷ്ടിച്ച മാന്ത്രിക സന്തുലിതാവസ്ഥ കൈവരിക്കാൻ സമ്മേളനം ശ്രമിക്കുന്നുണ്ടെന്ന് അവർ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയമായ ഖത്തർ ഡിബേറ്റ്, MoFA-യിലെ സ്ഥിരം സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സമിതിയുമായി സഹകരിച്ച് രണ്ട് ദിവസത്തെ പരിപാടിയിൽ
ഓറിയന്റലിസ്റ്റ് പഠന മേഖലയിലെ വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളും സമകാലിക സംവാദങ്ങളുംനടക്കും.
സമ്മേളനത്തിൽ വിശിഷ്ടാതിഥിയായ തുർക്കി അക്കാദമയിൽ നിന്നുള്ള പ്രൊഫസർ ഇബ്രാഹിം കാലിൻ, മാധ്യമ പ്രവർത്തകൻ സാമി സിദാൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ആദ്യദിവസത്തെ പരിപാടിയിൽ വിവിധ സെഷനുകളിൽ ലെബനൻ സാംസ്കാരിക മന്ത്രി ഗസ്സൻ സലാമെ, ഗാംബിയ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഡോ. ......
തെക്കൻ ഒമാനിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 2.32ഓടെയാണ് ഭൂകമ്പമുണ്ടായത്.......
ദോഹ: ഖത്തറി സമുദ്ര പൈതൃകത്തിന്റെ ആധികാരികതഅടയാളപെടുത്തികൊണ്ട്
11-ാമത് സെൻയാർ ഫെസ്റ്റിവലിന് കൊടിയിറങ്ങി. സാഹസികതയും, കൗതുകവും നിറഞ്ഞ വിവിധ മത്സരങ്ങളിൽ വിജയിച്ച പത്ത് ടീമുകൾക്ക് വിലയേറിയ സമ്മാനങ്ങൾ നൽകി.
ഏറ്റവും വലിയ മത്സ്യത്തെ വേട്ടയാടിതീരമണഞ്ഞവര കിരീടമണിയിച്ചു.കത്താറയിൽ നടന്ന ജന ബാഹുല്യം നിറഞ്ഞ സമാപന ചടങ്ങിൽ അൽ-ഹദ്ദാഖ്, അൽ-ലഫാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത ഒന്നും രണ്ടും ഗ്രൂപ്പുകളിൽ നിന്നുള്ള 54 ടീമുകൾ പരിപാടിയിൽ പങ്കെടുത്തു. ......
ദോഹ: ലോക സർഗ്ഗാത്മകതയുടെയും നവീകരണത്തിന്റെയും ദിനംആഘോഷിക്കുന്നതിന്റെ ഭാഗമായി ഖത്തർ സ്പോർട്സ് ക്ലബ് "ക്രിയേറ്റീവ് യൂത്ത് ആംസ്" പ്രദർശനത്തിന് തുടക്കം കുറിച്ചു. അമ്പത് പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളിൽ നിന്നുള്ള എലൈറ്റ്സ്കൂളുകളുടെയും വിദ്യാർത്ഥികൾ പരിപാടിയിൽപങ്കാളിത്തംവഹിച്ചു.
ഖത്തർ സ്പോർട്സ് ക്ലബ്ബിന്റെ യൂത്ത് ടീം നേതൃത്വം നൽകിയ പരിപാടി, സ്പോർട്സ് യൂത്ത് മന്ത്രാലയത്തിലെ യൂത്ത് അഫയേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിലും, വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ ഗൈഡൻസ് വകുപ്പിന്റെ ആർട്സ്, തിയറ്റർ വകുപ്പിന്റെ പങ്കാളിത്തത്തോടെയുമാണ് നടന്നത്. ......

ദോഹ: ഖത്തറിലെ ആസ്വാദകര്ക്കായി ഇന്ത്യയുടെകലാ-സാംസ്കാരികവൈവിധ്യംനിറഞ്ഞ ആഘോഷ രാവുകളുമായിഇന്ത്യൻ കൾച്ചറൽ സെന്റർ. ഇന്ത്യൻ എംബസിയുമായി സഹകരിച്ച് ഇന്ത്യൻ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന "ഇന്ത്യൻ കാർണിവൽ" മെയ് 15, 16 തീയതികളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽനടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്നസംഗീത വിരുന്ന്
കാർണ്ണിവലിൽ ആസ്വാദകവിസ്മയം തീർക്കും.ദിവസവും 20,000-ത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ സംസ്കാരത്തെ അതിന്റെ വൈവിധ്യത്തിൽ ആഘോഷിക്കുന്നതിലൂടെ ഇന്തോ-ഖത്തർ സൗഹൃദം വളർത്തിയെടുക്കാനും ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിലുള്ള ബന്ധംശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഐ സി സി ഭാരവാഹികൾ പറഞ്ഞു.
രണ്ടാം ദിവസം വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിപുൽ ഉത്ഘാടന കർമ്മം നിർവ്വഹിക്കും.തുടർന്ന് അനൂപ് ശങ്കറിന്റെ സംഗീതവിരുന്ന് നടക്കും.
ഐസിസിഅസോസിയേറ്റഡ്ഓർഗനൈസേഷനുകൾ, ഇന്ത്യൻ സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള പ്രതിഭാധനരായ കലാകാരന്മാർ അവതരിപ്പിക്കുന്ന ലൈവ് ഓർക്കസ്ട്ര, ചെണ്ടമേളം, ഗ്രൂപ്പ് ഡാൻസുകൾ എന്നിവയുൾപ്പെടെയുള്ള വർണ്ണാഭമായ സാംസ്കാരിക പ്രകടനങ്ങൾ. ......
ക്യൂമേറ്റ്സ് ഖത്തർ വാർഷീക പൊതുയോഗത്തിൽ പുതിയ ഭാരവാഹിളെ തെരെഞ്ഞെടുത്തു. ജംനാസ് മാലൂർ പ്രസിഡണ്ടും ഖാലിദ് കല്ലു മുഖ്യ രക്ഷാധികാരിയും പിഎസ്എം ഷാഫി ജനറൽ സെക്രട്ടറിയും അറഫാത് കാലിബർ ട്രഷറർ ആയും തിരഞ്ഞെടുത്തു. കമ്മിറ്റി ഭാരവാഹികളായി വൈസ് പ്രസിഡന്റ് ആശ, ജോയിന്റ് സെക്രട്ടറി സനിത, ജോയിന്റ് ട്രഷറര് റഷീദ് റാസ്, ഇവന്റ് കോർഡിനേറ്റർമാരായി നിസാർ, അൻഷിഫ്, സോഷ്യൽ മീഡിയ ശാമിൽ,ഇസ്ഹാക്ക് , ഇർഫാൻ പകര , മെഡിക്കൽ കോർഡിനേറ്റർമാരായി
ഇജാസ് , റഷീദ്, പിആർ സുബൈദ, വളണ്ടീർ കോർഡിനേറ്റർമാരായി
സന്തോഷ്, പ്രശോബ് ഉപദേശകനായി ഉനൈസിനേയും ഒഫീഷ്യൽ ഗ്രൂപ്പ് നിരീക്ഷകനായി സഫീർ കരിയാടിനെയും ന്യൂസ് ഡെസ്ക് നൗഫൽ കട്ടുപ്പാറയും സ്പോർട്സ് റഷീദ് റാസം റഷീദ് എന്നിവരും പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടു. ......
ദോഹ: ലോക ആരോഗ്യ ദിനാഘോഷങ്ങളുടെ ഭാഗമായി നസീം ഹെൽത്ത് കെയർ ഖത്തറിലുടനീളമുള്ള നിരവധി ബ്രാഞ്ചുകളിലായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഭാഗമായി നാലായിരത്തിലധികം ജനങ്ങൾക്കായി സൗജന്യ കൺസൾട്ടേഷനും ചികിത്സാ പരിശോധനകളും ലഭ്യമാക്കി.
നസീം ഹെൽത്ത് കെയറിന്റെ പൂർണ്ണമായ സാമൂഹിക ക്ഷേമത്തിന് വേണ്ടിയുള്ള ഉറച്ച അർപ്പണബോധത്തെയാണ് ഈ സംരംഭത്തിലൂടെ ആധാരമാക്കുന്നത്. ......
ദോഹ: താമസ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കോ വിസ കാലാവധി കഴിഞ്ഞവർക്കോ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ് സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം. പ്രവാസികളുടെ പ്രവേശനം, പുറത്തുകടക്കൽ, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ നിയമ നമ്പർ (21) ലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക്, താമസവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചവരോ എൻട്രി വിസയിൽ നിശ്ചയിച്ചിട്ടുള്ള രാജ്യത്ത് താമസിക്കുന്ന കാലയളവ് കവിഞ്ഞവർക്കും ആഭ്യന്തര മന്ത്രാലയം ഇളവ് പിരീഡ് പ്രഖ്യാപിച്ചത്
2025 ഫെബ്രുവരി 9മുതലായിരുന്നു മൂന്ന് മാസത്തേക്ക് ഗ്രേസ് പിരീഡ്പ്രഖ്യാപിച്ചത്. ......